Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virtual World

റീ​ൽ​സി​ന​പ്പു​റ​ത്തെ 'റി​യ​ൽ' ലോ​ക​ത്തെ മ​റ​ക്ക​രു​ത്

സൃ​ഷ്‌​ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തു തെ​റ്റ​ല്ല. എ​ന്നാ​ൽ, ഒ​രു സ്ക്രീ​നി​ന് അ​പ്പു​റ​മു​ള്ള ലോ​ക​ത്ത് കാ​ത്തി​രി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. ചെ​യ്യു​ന്ന അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ഒ​രു നി​മി​ഷം ചി​ന്തി​ക്കു​ക.

കു​റ​ച്ചു പ​ഴ​യ ഒ​രു ക​ഥ​യു​ണ്ട്; റ​ഷ്യ​യി​ൽ​നി​ന്നു​ള്ള​താ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഒ​രു റെ​യി​ൽ​വേ പാ​ലം ത​ക​രു​ന്നു. ട്രാ​ക്കി​ന​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ ഇ​തു​ക​ണ്ട് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ കൂ​സാ​തെ ആ ​ട്രാ​ക്കി​ലൂ​ടെ വ​രു​ന്ന ട്രെ​യി​ൻ നി​ർ​ത്തി​ക്കാ​ൻ പെ​ടാ​പ്പാ​ടു പെ​ടു​ന്നു. ഒ​ടു​വി​ൽ സ്വ​ന്തം കു​ടി​ൽ ക​ത്തി​ച്ചാ​ണ് അ​വ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് വ​ണ്ടി നി​ർ​ത്തി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ഥ. ഗു​ണ​പാ​ഠ​മു​ള്ള ക​ഥ. സം​ഭ​വി​ക്കാ​മാ​യി​രു​ന്ന വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ആ ​കു​ട്ടി​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്.

കാ​ലം മാ​റി. ക​ഥ​യും മാ​റി. ത​ല​ശേ​രി​യി​ൽ​നി​ന്നാ​ണ് പു​തി​യ ക​ഥ (കാ​ര്യം). ര​ണ്ടു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ചു​വ​പ്പു വെ​ളി​ച്ചം കാ​ണി​ച്ച് പൂ​ന-​എ​റ​ണാ​കു​ളം ട്രെ​യി​ൻ നി​ർ​ത്തി​ച്ചു. വേ​റൊ​ന്നി​നു​മ​ല്ല, അ​വ​ർ​ക്ക് റീ​ൽ​സ് പി​ടി​ക്കാ​ൻ! വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ നി​ർ​ത്തു​ന്ന രം​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യും ചെ​യ്തു. 18 വ‍​യ​സു​ള്ള കു​ട്ടി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണു വാ​ർ​ത്ത.

പു​തി​യ കാ​ല​ത്തി​ന്‍റെ ക​മ്പ​മാ​ണ് റീ​ൽ​സ്. ലൈ​ക്കു​ക​ളും ക​മ​ന്‍റു​ക​ളും കു​മി​ഞ്ഞു​കൂ​ടു​മ്പോ​ൾ കി​ട്ടു​ന്ന ആ​ന​ന്ദം അ​വ​ർ​ണ​നീ​യ​മ​ത്രെ. വേ​ഗ​വും പു​തു​മ​യു​മാ​ണ് പു​തി​യ കാ​ല​ത്തി​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക്. അ​പ്പോ​ൾ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​ലും പു​തു​മ​യും വേ​ഗ​വും വേ​ണ​മ​ല്ലോ. അ​താ​ണ് ഇ​ത്ത​രം വ​ഴി​വി​ട്ട ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

സാ​ഹ​സി​ക​മാ​യ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​മി​താ​വേ​ശ​ക്കാ​ർ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മേ​റെ. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ ശ്വേ​ത ദീ​പ​ക് സു​ര്‍​വാ​സെ മ​രി​ച്ച​ത്. റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ 300 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം​ത​ന്നെ ഡി​സം​ബ​റി​ൽ കോ​ഴി​ക്കോ​ട്ട് വ​ട​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ബെ​ൻ​സ് കാ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രൊ​മോ​ഷ​ൻ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​റി​ടി​ച്ചു മ​രി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും ‘ലൈ​ക്കു​ക​ൾ’ വാ​രി​ക്കൂ​ട്ടാ​നു​മാ​യാ​ണ് യു​വാ​ക്ക​ൾ അ​തി​സാ​ഹ​സി​ക​ത​യി​ലേ​ക്കു തി​രി​യു​ന്ന​ത്. കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ കി​ട്ടാ​ൻ എ​ന്ത് സാ​ഹ​സി​ക​ത​യ്ക്കും മു​തി​രു​ന്ന​ത് ഒ​രു​ത​രം മാ​ന​സി​ക അ​ടി​മ​ത്ത​മാ​യി മാ​റു​ന്നു. റീ​ൽ​സി​നോ​ടു​ള്ള അ​മി​ത​മാ​യ ഭ്ര​മ​ത്തെ​യും അ​തി​നാ​യി അ​പ​ക​ട​വ​ഴി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​യും മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ലൈ​ക്കു​ക​ളും പോ​സി​റ്റീ​വ് ക​മ​ന്‍റു​ക​ളും ത​ല​ച്ചോ​റി​ൽ "ഡോ​പ്പ​മി​ൻ' എ​ന്ന രാ​സ​വ​സ്തു​വി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത് ഒ​രാ​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ൽ​കു​ന്നു. ഈ ​സ​ന്തോ​ഷം വീ​ണ്ടും വീ​ണ്ടും അ​നു​ഭ​വി​ക്കാ​നാ​യി കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ അ​ല്ലെ​ങ്കി​ൽ "വ്യ​ത്യ​സ്ത​മാ​യ' കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കും പി​ന്നെ ശ്ര​മം. ഇ​തൊ​രു ല​ഹ​രി പോ​ലെ​യാ​ണ് അ​വ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ശാ​സ്ത്രം പ​റ​യു​ന്നു. മ​റ്റു​ള്ള​വ​രി​ൽ​നി​ന്നു വ്യ​ത്യ​സ്ത​നാ​കാ​നും എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​നു​മു​ള്ള ആ​ഗ്ര​ഹം മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്.

എ​ന്നാ​ൽ, റീ​ൽ​സ് സം​സ്കാ​ര​ത്തി​ൽ, അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് "ഹീ​റോ​യി​സം' ആ​ണെ​ന്ന തെ​റ്റാ​യ ധാ​ര​ണ യു​വാ​ക്ക​ൾ​ക്കി​ട​യി​ലു​ണ്ട്. മ​റ്റു​ള്ള​വ​ർ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ താ​ൻ വ​ലി​യൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്നു എ​ന്ന മി​ഥ്യാ​ബോ​ധം ഇ​വ​രി​ലു​ണ്ടാ​കു​ന്നു. അ​തു​പോ​ലെ, മ​റ്റു​ള്ള​വ​ർ ട്രെ​ൻ​ഡി​നൊ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ൾ താ​ൻ മാ​ത്രം പി​ന്നി​ലാ​യി​പ്പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഇ​വ​രെ ഭ​രി​ക്കു​ന്നു. സ്വ​ന്തം ഇ​മേ​ജി​നും പ്ര​ശ​സ്തി​ക്കും അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു​വ​ഴി ചു​റ്റു​മു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള ത​ല​ച്ചോ​റി​ന്‍റെ ശേ​ഷി കു​റ​യു​മെ​ന്നും മ​നഃ​ശാ​സ്ത്രം പ​റ​യു​ന്നു​ണ്ട്.

ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് റീ​ൽ​സ് പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്ത വീ​ഡി​യോ​യ്ക്കു വേ​ണ്ട​ത്ര ലൈ​ക്കോ ഷെ​യ​റോ ല​ഭി​ക്കാ​തെ​വ​രു​മ്പോ​ൾ ഇ​വ​രെ ക​ടു​ത്ത നി​രാ​ശ ബാ​ധി​ക്കു​ന്ന, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​ലേ​ക്കു പോ​കു​ന്നു. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ ബ​ന്ധ​ങ്ങ​ളേ​ക്കാ​ൾ പ്ര​ധാ​നം "വെ​ർ​ച്വ​ൽ' ലോ​ക​മാ​ണെ​ന്നും ഇ​വ​ർ വി​ശ്വ​സി​ച്ചു​തു​ട​ങ്ങു​ന്നു. റീ​ൽ​സി​നു​വേ​ണ്ടി ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും വ​ലി​യ കാ​ര്യ​മാ​യി കാ​ണു​ന്ന രീ​തി​യി​ലേ​ക്ക് ഇ​വ​രു​ടെ മ​ന​സ് മാ​റു​ന്നു എ​ന്ന​താ​ണ് അ​പ​ക​ട​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം.

ഇ​ത്ത​രം "വെ​ർ​ച്വ​ൽ അ​ടി​മ​ത്ത'​ത്തി​ൽ​നി​ന്ന് മോ​ച​നം നേ​ടാ​ൻ സ്വ​യം തി​രി​ച്ച​റി​വു​കൊ​ണ്ടേ സാ​ധി​ക്കൂ. "ലൈ​ക്കു​ക​ൾ' വ്യ​ക്തി​ത്വ​ത്തി​ന്‍റെ അ​ള​വു​കോ​ല​ല്ലെ​ന്ന് സ്വ​യം ബോ​ധ്യ​പ്പെ​ടു​ത്തു​ക. സ​ർ​ഗാ​ത്മ​ക​മാ​യ കാ​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക വ​ഴി നൈ​പു​ണ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കും.

ജീ​വ​ന്‍റെ മൂ​ല്യം തി​രി​ച്ച​റി​യു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ഒ​രു ലൈ​ക്കി​നേ​ക്കാ​ൾ വി​ല​പ്പെ​ട്ട​താ​ണ് സ്വ​ന്തം ജീ​വി​തം എ​ന്ന ബോ​ധ്യം വ​ള​ർ​ത്താ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കേ​ണ്ട കാ​ല​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

സൃ​ഷ്‌​ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തു തെ​റ്റ​ല്ല. എ​ന്നാ​ൽ, ഒ​രു സ്ക്രീ​നി​ന് അ​പ്പു​റ​മു​ള്ള ലോ​ക​ത്ത് കാ​ത്തി​രി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. ചെ​യ്യു​ന്ന അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ഒ​രു നി​മി​ഷം ചി​ന്തി​ക്കു​ക. നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മാ​ത്രം ഇ​ത്ത​രം വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക. നി​ങ്ങ​ളു​ടെ ജീ​വ​ൻ ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യേ​ക്കാ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് മ​റ​ക്ക​രു​ത്.

Latest News

Corehub Up